പയ്യന്നൂർ: ഓൺലൈൻ ജോലിയുടെ മറവിൽ 2.23 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. കാസർകോട് കളനാട് ബാരെ വില്ലേജിൽ താമരക്കുഴി മൊട്ടയിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണിയാണ് പിടിയിലായ മുഹമ്മദ് നൗഷാദ് എന്ന് ഹൊസ്ദുർഗ് പോലീസ് പറയുന്നു. പ്രതിക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക