കുറുപ്പന്തറ: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 20.5 പവന് സ്വര്‍ണം കവര്‍ന്നു. വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ പുലര്‍ച്ചെ 2.40 നും 3.50 നും ഇടയിലാണ് മോഷണം നടന്നതെന്നു മനസിലായി. മുന്‍വശത്തെ വാതിലിന്റെ പലക പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. മോഷണം നടത്തിയശേഷം അടുക്കളവശത്തെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയാണ് മോഷ്ടാവ് പോയതെന്നും കാമറയില്‍ കാണാം. രണ്ടുനില വീടിന്റെ നാലു കിടപ്പുമുറികളുടെയും കതകുകള്‍ കുത്തിത്തുറന്ന മോഷ്ടാവ് മുറികളിലെ അലമാരകള്‍ തുറന്നാണ് സ്വര്‍ണം കവര്‍ന്നത്. വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധനകള്‍ നടത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക