Monday, 3 February 2025

സൽക്കാർ - 2025 : സ്വാഗത സംഘം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

SHARE



തൃശൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് (സൽക്കാർ - 2025) തൃശൂർ ലുലു കൺ വൻഷൻ സെന്ററിന് മുന്നിൽ സ്വാഗത സംഘം ക മ്മറ്റി ഓഫീസ് തുറന്നു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്റ് അമ്പാടി ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സം സ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി.ബിജുലാൽ മു ഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളാ യ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സമദ്, ഷിനോജ് റ ഹ്മാൻ, വി. ആർ. സുകുമാർ, സുന്ദരൻ നായർ, എൻ.കെ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ഈ മാസം 14, 15, 16 തിയതികളിൽ തൃശൂർ ലു ലു കൺവൻഷൻ സെൻ്ററിൽ വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുക. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വ്യ വസായ മന്ത്രി രാജീവ്, റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഹോട്ടൽ എക്സ്പോ, സെ മിനാറുകൾ, ബിസിനസ് മീറ്റ്, പ്രതിനിധി സമ്മേള നം, പൊതു സമ്മേളനം, കുടുംബസംഗമം, മെഗാ ഷോ, എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user