പരപ്പ: മാർച്ച് 29 മുതൽ ഏപ്രിൽ എട്ടുവരെ വരെ നടക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സി.എച്ച്.അബ്ദുൾ നാസർ, സി.എച്ച്.ഇക്ബാൽ, എ.ആർ.വിജയകുമാർ, രമണി രവി, ബാനം കൃഷ്ണൻ, പി.ടി.നന്ദകുമാർ, കെ. കെ.ഉഷ, വിജയൻ കോട്ടക്കൽ, എം.പി.സലീം എന്നിവർ പ്രസംഗിച്ചു. എ.ആർ.രാജു സ്വാഗതവും വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു. 22 ലോഗോ ലഭിച്ചതിൽ ഭീമനടിയിലെ മൈ ഓൺ ഡിസൈൻ സ്ഥാപനത്തിലെ ജീവനക്കാരി പി.എ.സ്റ്റെഫി രൂപകൽപ്പന ചെയ്ത ലോഗോയാണ് മികച്ചതായി തെരഞ്ഞെടുത്തത്. സ്റ്റെഫിയെ മാർച്ച് 29നു നടക്കുന്ന ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ അനുമോദിക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക