എടക്കര: ജാഗ്രതാ സമിതി 2024-25 വർഷത്തെ സംസ്ഥാന പുരസ്കാരം വഴിക്കടവ് ഗ്രാമപഞ്ചായത്തിന്. സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയിൽ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കുന്നതിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവച്ചതിനണ് പുരസ്കാരം ലഭിച്ചത്. വഴിക്കടവിനൊപ്പം വയനാട് ജില്ലയിലെ മീനങ്ങാടി, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും പുരസ്കാര നേട്ടം പങ്കിട്ടു. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, ജാഗ്രതാ സമിതിയിൽ വരുന്ന പരാതികളുടെ എണ്ണം, അതിൽ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ജാഗ്രതാ സമിതി ഏറ്റെടുക്കുന്ന നൂതന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്ക്കരണ ക്ലാസുകൾ ഇവയൊക്കെ പരിഗണിച്ചായിരുന്നു പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക