കാസർഗോഡ്: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 173 ലിറ്റർ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്. ആരിക്കാടിയിൽ വച്ച് കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി.അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.മഞ്ജുനാഥൻ, മോഹന കുമാർ, പി.രാജേഷ് എന്നിവരും കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക