പട്ടാമ്പി :പട്ടാമ്പിയിൽ 159.69 ഗ്രാം ഗ്രാമം എംഡിയുമായി മൂന്നു പേരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മുതുമലയിൽ നിന്ന് 11.54 ഗ്രാം എം.ഡി.എമ്മുമായി കൊപ്പം മണ്ണാങ്കോട് ചക്കുവന്തൊടി വീട്ടിൽ അക്ബറിനെയാണ് (46) ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ ചോദ്യം ചെയ്തതോടെ മൊത്തകച്ചവടം നടത്തുന്നവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പട്ടാമ്പി മത്സ്യചന്തയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് മലപ്പുറം അനന്താവൂർ ചന്ദനക്കാവ് പൊറ്റമ്മൽ മുഹമ്മദ് ഫാരിസ് (26) മലപ്പുറം വളാഞ്ചേരി അൻഷിഫ് (20) എന്നിവരെ 148.15 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.പി.ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജൻ,എസ്.ഐ കെ. മണികണ്ഠൻ പ്രൊബേഷൻ എസ്.ഐ കെ.ശ്രീരാഗ് സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്പി അരുൺ, സിവിൽ പോലീസ് ഓഫീസർ പി.ബിജുമോൻ, ഡ്രൈവർ സുനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക