കാസര്‍ഗോഡ്: ട്രെയിന്‍ യാത്രയ്ക്കിടെ പോലീസുകാരിയുടെ നഷ്ടപ്പെട്ട സ്വര്‍ണമാല 12 മണിക്കൂറിനകം കണ്ടെത്തി ഉടസ്ഥയ്ക്ക് നല്കി കാസര്‍ഗോഡ് റെയില്‍വേ പോലീസ്. ചൊവ്വാഴ്ച രാവിലെയാണ് കുമ്പള പോലീസ് സ്റ്റേഷനിലെ സിപിഒ ഷീജയുടെ രണ്ടരപവന്‍ മാല മാവേലി എക്സ്പ്രസില്‍ നഷ്ടമായത്. ട്രെയിനിലെ എസ് 2 കോച്ചിലെ യാത്രക്കാരിയായിരുന്നു അവര്‍. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോഴാണ് മാല നഷ്ടമായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. രാത്രിയായതിനാല്‍ ട്രെയിനില്‍ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് യാത്രക്കാരി പോലീസിനെ അറിയിച്ചത്. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ സി.എസ്.സുനില്‍കുമാറും എസ്സിപിഒ സുനീഷ് കുമാറും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ടിടിഇയെ ബന്ധപ്പെട്ട് മംഗളൂരു ഇന്റലിജിന്‍സ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം എസ് 2 കോച്ചില്‍ യാത്ര ചെയ്ത 30 ഓളം യാത്രക്കാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും അവര്‍ക്കാര്‍ക്കും മാലയെക്കുറിച്ച് വിവരം ലഭിച്ചില്ല. അതിനിടെയാണ് മംഗളൂരുവില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും കോച്ചിലുണ്ടായിരുന്നതായി വിവരം ലഭിച്ചത്. വിദ്യാര്‍ഥിയെ വിളിച്ചുവെങ്കിലുംഫോൺ എടുത്തില്ല. അതിനിടെ കളവ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി ഷീജ റെയില്‍വേ പോലീസിനെ സമീപിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കാനിരിക്കെയാണ് വിദ്യാര്‍ഥിയുടെ ഫോണ്‍ കോള്‍ എത്തിയത്. സ്വര്‍ണമാല കിട്ടിയതായും കിട്ടിയ കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. ട്രെയിന്‍ ഇറങ്ങിയ ഉടനെ ക്ലാസില്‍ കയറിയതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനോ ഒന്നും പറയാനോ കഴിഞ്ഞിരുന്നില്ലെന്ന് വിദ്യാര്‍ഥി മൊഴി നല്കി. തുടര്‍ന്ന് വിദ്യാര്‍ഥി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടമസ്ഥയ്ക്ക് ആഭരണം തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക