മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കൾ രാവിലെ എട്ട് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അട്ടപ്പാടി ജെല്ലിപറ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു വാഹനം

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക