അനധികൃത തട്ടുകടകൾ നീക്കം ചെയ്യണം; ശക്തമായി ആവശ്യപ്പെട്ട് KHRA
ചോറ്റാനിക്കര : ചോറ്റാനിക്കര പഞ്ചായത്തിലെ പൊതുവഴികളിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്യണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചോറ്റാനിക്കര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരുവിധ നിയമവും പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം തട്ടുകടകൾ പാതയോരങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുകയും അതിന്റെ പഴി ഭീമമായ സെക്യൂരിറ്റിയും വാടകയും ലൈസൻസുകളും മറ്റ് നിയമങ്ങളും പാലിക്കുന്ന മേഖലയിലെ ഹോട്ടലുകാർ കേൾക്കേണ്ടി വരികയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. പഞ്ചായത്ത് പിഡബ്ല്യുഡി റോഡുകൾ കയ്യേറി, അനധികൃത തട്ടുകടകൾ സ്ഥാപിച്ചു പ്രതിദിനം 1000/2000 രൂപയ്ക്ക് വേറെ വാടകയ്ക്ക് നൽകുന്ന ഒരു സംഘം പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയും ഇവർക്കുണ്ട്. ഇത്തരം തട്ടുകടകൾ വരുമ്പോഴും ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തുടരുകയാണ്.
ഇതുമൂലം എല്ലാ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന അംഗീകൃത ഹോട്ടലുകൾ കനത്ത പ്രതിസന്ധി നേരിടുകയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് കമ്മിറ്റി പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകുന്നതാണെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീദേവിനും സെക്രട്ടറി ഷണ്മുഖനും അറിയിച്ചു.
ലൈസൻസുകളും , ബന്ധപ്പെട്ട നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന
ഹോട്ടലുകളിൽ മാത്രം ജിഎസ്ടി റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥർ ഇത്തരം അനധികൃത തട്ടുകടക്കാരുടെയും കൂടി യു.പി.എ. ട്രാൻസാക്ഷൻ പരിശോധിക്കണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക