കോട്ടയം ജില്ലയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ അധികം ഇല്ലാതിരുന്ന കാലത്ത് 1961-ൽ ജില്ലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് St. Joseph's EMHS, Neeloor.
ഈ സ്കൂളിൽ നിന്ന് വിവിധ വർഷങ്ങളിൽ പഠിച്ചിറങ്ങിയ എല്ലാ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേരുന്ന മഹാസംഗമം 2025 ജനുവരി 26 ഞായറാഴ്ച, രാവിലെ 9:30 ന് ചാപ്പലിൽ വി. കുർബാനയോടെ ആരംഭിച്ച് നീലൂർ സെൻറ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
ഈ മഹാസംഗമത്തിൽ, St. Joseph's EMHS Neeloor-ന്റെ പൈതൃകത്തോടൊപ്പം, ഇപ്പോൾ പ്രവർത്തിക്കുന്ന St. Joseph's Public സ്കൂൾ (CBSE) Alumini യും പങ്കുചേരും.
സ്‌കൂളിന്റെ പൈതൃകവും ഇക്കാലത്തെ നേട്ടങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ദിവസത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
കാര്യപരിപാടികൾ:
• വി. കുർബാന: രാവിലെ 9:30 (St. Joseph's Chapel, Neeloor)
• പൊതുയോഗം: രാവിലെ 10:30 (St. Joseph's English Medium High School Auditorium, Neeloor)
• സ്കൂളിൽ പഠിച്ച, അന്തരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരണം
• സ്‌കൂളിൽ പഠിപ്പിച്ച അധ്യാപകരെ ആദരിക്കൽ
• 1964 മുതൽ തുടർന്നുള്ള ആദ്യ 3 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ
• ബാച്ച് മീറ്റുകൾ:
1964 മുതൽ 2024 വരെ ഓരോ ബാച്ചിലെയും പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ.
നമ്മുടെ സ്‌കൂളിന്റെ പൈതൃകത്തെ ആഘോഷിക്കുകയും സ്‌നേഹബന്ധങ്ങൾ പുതുക്കുകയും ചെയ്യുന്ന ഈ ദിനം എല്ലാവർക്കും വളരെ പ്രിയപ്പെട്ടതായിരിക്കുമല്ലോ. നിങ്ങളും ഈ മഹത്തായ സുദിനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കുമായി ദയവായി ബന്ധപ്പെടുക:
രാജീവ് - Ph 9947114623
മനോജ് - Ph 9747571759
ഷാജൻ - Ph 9447267051
സാവിയോ - Ph 97465 61987
Email : alumni.st.joseph.neeloor@gmail.com
നമ്മുടെ സ്കൂളിൻ്റെ ഈ ഒത്തുചേരലിന്റെ വിജയത്തിന് നിങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നറിയിച്ചുകൊണ്ട്.
ആദരപൂർവ്വം,
അലുമ്നൈ കമ്മിറ്റി
St. Joseph's EMHS / CBSE School, Neeloor.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക