Wednesday, 15 January 2025

പൊള്ളാച്ചിയിൽ നിന്നും പറന്നു പൊങ്ങിയ ഭീമൻ ബലൂൺ ഇറങ്ങിയത് പാലക്കാട്

SHARE



പാലക്കാട്: കാറ്റിൽ നിയന്ത്രണം വിട്ട് ഇന്ധനം തീർന്ന ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻ തോട് പാട്തതിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് പൊള്ളാച്ചിയിൽ നടത്തുന്ന രാജ്യാന്തര ഹോട്ട് എയർ ബലൂൺ ഫെസ്റ്റിന്റെ ഭാ​ഗമായി നടന്ന ബലൂൺ പറപ്പിക്കലിനിടെയായിരുന്നു അപകടം. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ടു പെൺകുട്ടികളും ബലൂൺ പറക്കലിനു നേതൃത്വം നൽകുന്ന രണ്ടു പേരുമായിരുന്നു ബലൂണിനുള്ളിൽ ഉണ്ടായിരുന്നത്.

പൊള്ളാച്ചിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്. ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു സംഭവം. ഭീമൻ ബലൂണിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ അപകടത്തിൽ നിന്നാണ് യാത്രികർ രക്ഷപ്പെട്ടത്. ബലൂണിൽ നിന്നും ഇറങ്ങിയവർ ലൊക്കേഷൻ അയച്ചുകൊടുത്തതിനെ തുടർന്നാണ് തമിഴ്നാട്ടിൽ നിന്നു പൊലീസും കമ്പനി അധികൃതരും സ്ഥലത്തെത്തിയത്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user