Wednesday, 8 January 2025

ഗ്രാമീണ മേഖലയുടെ ആരോഗ്യ, വിദ്യാഭ്യാസ വളർച്ചയ്ക്ക് ഊന്നൽ നൽകണം- ഉപരാഷ്ട്രപതി

SHARE



സുള്ള്യ : ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഗ്രാമീണ മേഖലയുട‌െ ആരോഗ്യ, വിദ്യാഭ്യാസ വളർച്ചയ്ക്ക് ഊന്നൽ നൽകുക വഴി ഗ്രാമങ്ങളെ വികസന പാതയിൽ നയിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ന‌ടത്താൻ നിർമിച്ച പുതിയ ക്യൂ സംവിധാനം ശ്രീസാന്നിധ്യ ക്യൂ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ധർസ്ഥല പോലെ ആരാധനാലയങ്ങൾ നമ്മുടെ പുരാതന സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതും ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വളർച്ചയ്ക്ക് സംഭാവന നൽകുന്നത് വലിയ കാര്യമാണ്.അതു പോലെ കോർപറേറ്റ് സ്ഥാപനങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവന നൽകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും ചർച്ചകളിലൂടെ പരിഹാരം കാണണം. ജനപ്രതിനിധികൾ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുക വഴി അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ധർമസ്ഥല ഗ്രാമ വികസന പദ്ധതിയുടെ ഈ വർഷത്തെ ജ്ഞാന ദീപ പദ്ധതിയുടെ ഉദ്ഘാ‌ടനവും ഉപരാഷ്ട്രപതി നിർവഹിച്ചു ധർമസ്ഥല ധർമാധികാരിയും രാജ്യസഭാംഗവുമായ ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ അധ്യക്ഷത വഹിച്ചു. ഡോ.സുധേഷ് ധൻകർ, ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ഹേമാവതി ഹെഗ്ഡെ, സുരേന്ദ്ര കുമാർ, ഹർഷേന്ദ്ര കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജഗ്ദീപ് ധൻകർ, ഭാര്യ സുധേഷ് ധൻകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user