ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ സഹോദരിയെ കൊലപ്പെടുത്തി അപകടമാക്കി ചിത്രീകരിച്ച് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ. പ്രകാശം ജില്ലയിലെ ഓംഗോളിലാണ് സംഭവം. മാലാപതി അശോക് കുമാർ റെഡ്ഡി ആണ് അറസ്റ്റിലായത്. ഇയാൾ സ്വന്തം സഹോദരിയായ മലാപതി സന്ധ്യയേയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ അപകടത്തിലാണ് 24കാരിയായ സന്ധ്യ മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പോകുന്ന വഴിയിൽ വാഹനാപകടത്തിൽ 24കാരി മരിച്ചുവെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനാപകടമല്ല മരണ കാരണം എന്നും നടന്നത് കൊലപാതകമാണെന്നും വ്യക്തമാവുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക