Tuesday, 21 January 2025

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ; സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

SHARE



കൂത്താട്ടുകുളത്ത് സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം അടിയന്തരപ്രമേയമായി നിയമസഭയിൽ ഇന്ന് ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗണ്‍സിലര്‍ കലാരാജുവിനെ സിപിഎം നേതാക്കളും ഗുണ്ടകളും പൊതുജനമധ്യത്തിൽ വസ്ത്രാക്ഷേപം ചെയ്യുകയും പൊലീസ് ഒത്താശയോടെ തട്ടിക്കൊണ്ടുപോവുകയും ചെയത് സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് അനൂപ് ജേക്കബ് എംഎൽഎ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസമാണ് ചർച്ച. യുജിസി പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും. 

അതേസമയം, കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസില്‍  പ്രതികളായ സിപിഎം നേതാക്കളെ തൊടാതെ പൊലീസ്. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പൊലീസ ചെറുവിരലനക്കിയിട്ടില്ല.

കേസിന്‍റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യുഡിഎഫും ശക്തമാക്കുകയാണ്. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ന് കൂത്താട്ടുകുളത്ത് നടക്കും.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user