കാനഡ: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി കാനഡ. ഈ നീക്കം ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം.
2025 ജനുവരി 21 മുതല്‍ മതിയായ യോഗ്യതയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും വിദേശ തൊഴിലാളികളുടെയും ജീവിതപങ്കാളികള്‍ക്ക് മാത്രമെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന്(ഒഡബ്ല്യുപി) അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ദൈര്‍ഘ്യമേറിയ കോഴ്‌സുകള്‍ പഠിക്കുന്നവരുടെയും ഉയര്‍ന്ന ആവശ്യകതയുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും പങ്കാളികള്‍ക്കായിരിക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയുക.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V