Wednesday, 22 January 2025

പട്ടാപ്പകൽ മേശവലിപ്പിലെ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു

SHARE



കണ്ണൂർ: ചെമ്പേരി പൂപറമ്പിലെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ കവർച്ച. മേശലിപ്പിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുമായി മോഷ്ടാവ് കടന്നു. പൂപ്പറമ്പ് സ്വദേശി കൈതക്കൽ മനോജിന്റെ വ്യാപാരസ്ഥാപനത്തിലാണ് കവർച്ച നടന്നത്. മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ നടന്ന മോഷണം ഏറെ വൈകിയാണ് മനോജ് അറിയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തുള്ള റോഡിൽകൂടി മോഷ്ടാവ് ഓടിമറയുന്ന സിസിടിവി ദൃശ്യം ലഭിച്ചത്. നാട്ടുകാർക്ക് പരിചയമില്ലാത്ത ഒരാൾ രാവിലെ മുതൽ പൂപ്പറമ്പ് ടൗണിൽ കറങ്ങി നടന്നതായി പ്രദേശവാസികൾ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതല്ലാതെ മോഷ്ടാവിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. മനോജിന്റെ പരാതിയിൽ കുടിയാമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user