Wednesday, 22 January 2025

സർ‌ക്കാർ ജീവനക്കാർ പണിമുടക്കി ; ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി.

SHARE



തിരുവനന്തപുരം: സംസ്ഥാനത്തു വലിയ വിഭാഗം  സർ‌ക്കാർ ജീവനക്കാർ  പണിമുടക്കിയതോടെ ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി. വിവിധ ആവശ്യങ്ങൾക്കായി എത്തിയ സാധാരണക്കാർ അത്യാവശ്യ കാര്യങ്ങൾ പോലും നടത്താനാകാതെ വലഞ്ഞു. 75 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടു. ഒട്ടുമിക്ക സർക്കാർ ഓഫിസുകളിലും ഒഴിഞ്ഞ കസേരകളാണു കാണുന്നത്. 

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിൽ സിവിൽ സ്റ്റേഷനുകൾക്കു മുൻപിലും സമരക്കാർ പ്രതിഷേധ ജാഥ നടത്തി. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരുമാണു സമരം ചെയ്യുന്നത്. സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കാനും അനധികൃത അവധികൾ ഡയസ്നോണിൽ ഉൾപ്പെടുത്താനുമാണു സർക്കാർ തീരുമാനം. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയാണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പി.സി.വിഷ്ണുനാഥ് പറഞ്ഞു. പണിമുടക്കിനെ ധനമന്ത്രി അപമാനിക്കുകയാണ്.  ജീവനക്കാര്‍ക്ക് മെഡിസെപ് ഒരു പ്രയോജനവും ചെയ്യുന്നില്ല. ജോയിന്‍റ് കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. ജീവനക്കാരുടെ സംഘടനകളോടു ശത്രുത ഇല്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി നല്‍കി. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user