കായംകുളം : ദേശീയപാതയിൽ കൊറ്റുകുളങ്ങര ജംക്‌ഷനിൽ നിറയെ പാചക വാതകവുമായി മറിഞ്ഞ ടാങ്കർ ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തി. നാടിനെയാകെ ആശങ്കയുടെ മുൾമുനയിലാക്കിയ സംഭവത്തിൽ കൂടുതൽ അപകടം ഒഴിവാക്കാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് ചോർച്ച സംഭവിക്കാതെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയത്. ഇന്നലെ രാവിലെ 6.45ന് മറിഞ്ഞ ടാങ്കർ(ക്യാപ്സൂൾ) വൈകിട്ട് ഏഴേകാലോടെയാണ് ഉയർത്തിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. മംഗലാപുരത്തുനിന്നു കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് റോഡിന് ഇടതുവശത്തേക്ക് മറിഞ്ഞത്. ടാങ്കറിൽ 18 മെട്രിക് ടൺ വാതകം നിറച്ചിരുന്നു. ദേശീയപാതയിൽ നിന്ന് വാഹനം തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ക്യാബിനും വാതകം നിറച്ച ടാങ്കും വേർപെട്ടുപോയി.
അപകടം ഉണ്ടായ ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു. പിന്നാലെ പാരിപ്പള്ളി ഐഒസിയിൽ നിന്ന് വിദഗ്ധർ എത്തി പരിശോധിച്ചു. മുൻകരുതൽ എന്ന നിലയിൽ 300 മീറ്റർ ചുറ്റളവിൽ വൈദ്യുതി വിഛേദിച്ചു. സമീപത്തെ സ്‌കൂളിൽ നിന്ന് കുട്ടികളെയും മാറ്റി. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വിലക്കി.
ഇതിനുശേഷം ആദ്യം വാഹനത്തിന്റെ ക്യാബിൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റി. ആദ്യമെത്തിയ ക്രെയിന് 50 ടൺ ഭാരമുയർത്താനുള്ള ശേഷി മാത്രമാണുണ്ടായിരുന്നത്. അതിനാൽ വാതക ടാങ്കർ ഉയർത്താൻ കഴിഞ്ഞില്ല. ഐഒസിയുടെ എമർജൻസി റെസ്ക്യൂ ടീം എത്തി രാവിലെ പതിനൊന്നോടെ 20 ശതമാനത്തോളം വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. വലിയ ക്രെയിൻ എത്തിക്കാൻ കാലതാമസം എടുക്കും എന്നതിനാലാണ് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക