പാലാ: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനനു വാഹനാപകടത്തിൽ പരുക്ക്. പാലാ – രാമപുരം റോഡിൽ ചക്കാമ്പുഴ ലക്ഷം വീട് കോളനിക്കു സമീപം വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനന്റെ കാലിനു പൊട്ടലുണ്ട്. അപകടം ഉണ്ടായ ഉടൻ പാലാ മരിയൻ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞു ഗോവയിലേക്കു പോകാനായി പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. എതിർ ദിശയിൽനിന്നു വന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കണ്ണിലേക്ക് അടിച്ചതോടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടു കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മോഹനനെ എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് ഉടൻ മാറ്റും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക