ആര്യനാട് : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കാനക്കുഴി വഴിയുള്ള ബസ് സർവീസ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നതിനെ തുടർന്ന് വിദ്യാർഥികളുടെ യാത്ര ദുരിതത്തിൽ. രാവിലെ 8.30ന് കാനക്കുഴി വഴി തിരുവനന്തപുരവും വൈകിട്ട് 5.10ന് കിഴക്കേക്കോട്ട സൈമൺ റോഡ് വഴി ആര്യനാടും ആണ് വല്ലപ്പോഴും സർവീസ് നടത്തുന്നതായി പരാതി ഉള്ളത്. ഇൗ സർവീസ് മുടങ്ങിയാൽ കാനക്കുഴിയിൽ ഉള്ള വിദ്യാർഥികൾ ഉൾപ്പെടെ ഉള്ള യാത്രക്കാർക്ക് 4 കിലോമീറ്റർ സഞ്ചരിച്ച് കൊണ്ണിയൂർ വരെ പോകേണ്ടി വരും. അല്ലെങ്കിൽ രക്ഷിതാക്കൾക്ക് കുട്ടികളെ വാഹനങ്ങളിൽ കൊണ്ട് ആക്കേണ്ടി വരുന്നു. ഇല്ലെങ്കിൽ യാത്രക്കാർക്ക് എത്തേണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്താൻ കഴിയില്ല. ഇന്നലെയും സർവീസ് മുടങ്ങി. ഇൗ ബസ് സർവീസ് മുടങ്ങാതിരിക്കുന്നതിനുള്ള നടപടികൾ ഡിപ്പോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക