Tuesday, 21 January 2025

ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

SHARE



തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.  കോവളം സ്വദേശിനിയായ സരിതയാണ് മരിച്ചത്. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിത മരിക്കുകയായിരുന്നു.
 
കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.  അപകട സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു.  സരിതയും ബന്ധുക്കളും കാട്ടാക്കടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആകെ പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്. സരിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user