ഇത്തരം ചെറുകിട വ്യാപാരികളുടെ നികുതിയിൽ നിന്നാണ് ഉദ്യോഗസ്ഥർക്കും, നീതിന്യായ വ്യവസ്ഥിതികൾക്കുംമെല്ലാം ശമ്പളം കിട്ടുന്നതെന്ന് പലപ്പോഴും അവർ മറന്നു പോകുന്നു. ഈ അവസ്ഥയെക്കുറിച്ച് പരാതിയുമായി പലപ്പോഴും ഉദ്യോഗസ്ഥ നീതിന്യായ വ്യവസ്ഥിതിയെ സമീപിക്കുമ്പോൾ തികച്ചും നിരാശാജനകമായ സമീപനമാണ് ലോണെടുത്തും പലിശയ്ക്ക് കടമെടുത്തും കടകൾ നടത്തുന്ന ഇടത്തരം വ്യാപാരസമൂഹത്തിനു ലഭിക്കുന്നത്. ഇവരുടെ സംഘടനകളെല്ലാം നിരന്തരം ഈ ദുരന്തങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ടും ഉദ്യോഗസ്ഥർ ഒരു നടപടിയും എടുക്കുന്നില്ല എന്നുള്ളത് ചിന്തനീയമായ ഒരു കാര്യം തന്നെയാണ്.
വർധിച്ചു വരുന്ന അനധികൃത കടകളും വഴിയോര കച്ചവടവുമാണ് ചെറുകിടക്കാർ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി. ചില ഉദ്യോഗസ്ഥർ ഇക്കൂട്ടർക്കെതിരെ കണ്ണടയ്ക്കുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിത മാർഗത്തിനും സാമ്പത്തികഭദ്രതയ്ക്കും, സർക്കാരിന്റെ വരുമാനത്തിനും വെല്ലുവിളിയാകുന്നു.
പിടിച്ചുനില്‍ക്കാന്‍ വളരെ പാടുപെടുകയാണെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. അടിക്കടിയുണ്ടാകുന്ന ടാക്‌സ് വര്‍ദ്ധനവും വ്യാപാരികളെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെറുകിട ഹോട്ടലുകളേയും ഈ പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കല്‍ പോലുള്ള ക്രമക്കേടുകള്‍ നടന്നാല്‍ അതിന് പോലും ഹോട്ടലുടമകള്‍ക്കും പെട്ടിക്കടക്കാര്‍ക്കുമാണ് പിഴ ഈടാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക