ചെറുകുന്ന് : ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം. ഇന്നു പുലർച്ചെ ആറോടെയാണ് തീപിടിത്തം ഉണ്ടായത്. ചെറുകുന്നിലെ എറമുള്ളാൻ റഷീദ ആയുർവേദ മെഡിക്കൽസ്, പിവിഎച്ച് സൺസ് സൂപ്പർ മാർക്കറ്റ്, കെ. ഹംസ ഹാർഡ്വെയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീ പടർന്നത്. കടകളുടെ രണ്ടാം നിലയിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂരിൽനിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം രണ്ടുമണിക്കൂർ സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇരുസ്ഥാപനങ്ങളിലും സാധനങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീപിടിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായില്ല.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക