തൃശൂര്‍: ദുല്‍ഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന കല്യാണി പ്രിയദർശൻ - നസ്ലെൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാർ ആണ് ഒറ്റയാൻ തകർത്തത്. ഒറ്റയാൻ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനിൽ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക