തൃശൂർ: ഗായകൻ പി.ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത – നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കലക്ടർ അർജുൻ പാണ്ഡ്യൻ, പി.ബാലചന്ദ്രൻ എംഎൽഎ, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ,കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ സമീപം.
അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കിടെ കഴിഞ്ഞ ദിവസം അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന്റെ ഭൗതികശരീരം ഒരുനോക്കുകാണാനും യാത്രയാക്കാനും ഇന്നലെ രാവിലെ മുതൽ ആശുപത്രിയിലേക്ക് എത്തിയത് ഒട്ടേറെ പേർ. നടൻ ജയരാജ് വാരിയർ, മുൻ മന്ത്രി വി.കെ.സുനിൽ കുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, അമല മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 9.10നായിരുന്നു ആംബുലൻസിൽ പൂങ്കുന്നത്തെ തറവാട്ടു വീട്ടിലേക്ക് പൊതുദർശത്തിനായി കൊണ്ടുപോയത്. കുടുംബാംഗങ്ങളും കലാപ്രേമികളും വാഹനങ്ങളിൽ അനുഗമിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക