മാൻവെട്ടം : രാത്രി ബൈക്കിലെത്തിയ സംഘം ഹോട്ടലിന്റെ കൗണ്ടർ അടിച്ചു തകർത്തു. മാൻവെട്ടം കുരിശുപള്ളിക്കു സമീപം പ്രവർത്തിക്കുന്ന സോൾട്ട് ആൻഡ് പെപ്പർ എന്ന ഹോട്ടലിന്റെ ചില്ല് കൗണ്ടറാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അക്രമം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. അതിനാൽ സിസി ടിവി ക്യാമറയിൽ അക്രമികളുടെ ശരിയായ ചിത്രം പതിഞ്ഞിട്ടില്ല. ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാൻവെട്ടത്തും പരിസരത്തും രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഹോട്ടലിന്റെ കൗണ്ടർ തകർത്തവരെ ഉടൻ പിടികൂടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക