വാഗമൺ: ഈരാറ്റുപേട്ട -വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം മലമുകളിൽ നിന്നു കൂറ്റൻ കല്ലുകൾ റോഡിലേക്ക് ഉരുണ്ടുവീണു. ഇന്നലെ രാവിലെ 8.20നാണ് അപകടമുണ്ടായത്. ഈ സമയത്തു വാഹനങ്ങൾ ഒന്നും റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കല്ല് റോഡിൽ വീണു പല കഷണങ്ങളായി ചിതറി. ഏതാനും നേരം റോഡിൽ ഗതാഗതതടസ്സം അനുഭവപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, പി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കല്ലുകൾ റോഡരികിലേക്കു മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. 200 മീറ്ററോളം പാറയിലൂടെ നിരങ്ങിയാണു കല്ല് റോഡിലേക്കു വീണത്. റോഡിൽ വീണു ചിതറിയ കല്ലിന്റെ ഭാഗങ്ങൾ റോഡിനു താഴ്ഭാഗത്തേക്കും ചിതറിവീണു. കല്ല് ഉരുണ്ടുവന്ന പ്രദേശത്ത് ഇനിയും അപകടകരമായ രീതിയിൽ കല്ലുകളുണ്ട്. തീക്കോയി വില്ലേജ് അധികൃതർ പാറയിരുന്ന സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി വിലിയിരുത്തി. വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായ കല്ലുകൾ അടിയന്തരമായി നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജയിംസ് കലക്ടറോട് ആവശ്യപ്പെട്ടു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക