തൊടുപുഴ : മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ പള്ളിക്കര ഈന്തുങ്കല്‍ ആന്‍റോയെയാണ് (30) തൊടുപുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍ എസ് റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഒളമറ്റം കമ്പിപ്പാലത്തിനു സമീപം കഞ്ചാവുമായി എത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബൈക്കുപേക്ഷിച്ച് ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി നന്ദുദേവ് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക