കുളനട: എംസി റോഡിൽ കുളനടയിൽ നിയന്ത്രണം വിട്ട ലോറി മിനി ടെന്പോ യിലേക്കും പിന്നാലെ ഉണ്ടായിരുന്ന രണ്ടു കാറിലും ഇടിച്ചു. അപകടങ്ങളിൽ നാലുപേർക്കു പരിക്ക്. ഇന്നലെ രാവിലെ ഏഴിന് കുളനട ഇന്ത്യൻ ഓയിൽ പമ്പിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു ലോഡുമായി വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ചെങ്ങന്നൂർ ഭാഗത്തുനിന്നു പന്തളത്തേക്കു വരികയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചശേഷം കടയിലേക്കും ഇടിച്ചു കയറി. എതിർ ദിശയിൽ വന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിലാണ് ആദ്യം ഇടിച്ചത്. ടെമ്പോയ്ക്കു പിന്നിലുണ്ടായിരുന്ന രണ്ടു കാറിലും ലോറി പിന്നീട് ഇടിച്ചു. നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക