Wednesday, 15 January 2025

നിറം കുറഞ്ഞതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തി; നവവധു ജീവനൊടുക്കിയ നിലയിൽ‌

SHARE



മലപ്പുറം: കൊണ്ടോട്ടി കീഴ്ശേരിയിൽ നവവധുവിനെ ജീവനനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാന മുംതാസിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2024 മെയ് 27 നായിരുന്നു ശഹാനയും മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദും തമ്മിലുള്ള വിവാഹം.

ഏതാനും ദിവസങ്ങൾക്ക് ശേഷം വാഹിദ് ഗൾഫിലേക്ക് പോയി. ഭർത്താവ് ഫോണിലൂടെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ശഹാനയുടെ കുടുംബം ആരോപിക്കുന്നത്. ശഹാനയ്ക്ക് നിറം കുറവാണെന്നു പറഞ്ഞ് വാഹിദ് കുറ്റപ്പെടുത്തിയിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇത് തുടർന്നാണ് ശഹാന ജീവനൊടുക്കിയത് എന്നാണ് ഇവരുടെ ആരോപണം


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user