Monday, 20 January 2025

ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം

SHARE



കാസ‍ർ‍​ഗോഡ്‌ : കാസർകോട് ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് അഞ്ച് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലേറ്റു. സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും അക്രമം അഴിച്ചുവിട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കുടുംബം പറയുന്നു. പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 14 നാണ് കുട്ടിയ്ക്ക് സ്കൂൾ പരിസരത്ത് നിന്നും മർദ്ദനമേറ്റത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user