തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരു മരണം നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. 49 പേരുമായി വിനോദയാത്രയ്ക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 26 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ 7 പേരാണുള്ളത്. അതേസമയം അപകടത്തിന് പിന്നാലെ ഓടിപ്പോയ ഡ്രൈവര്‍ അരുണ്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരുണ്‍ദാസ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇയാൾക്ക് നിസ്സാരപരിക്കുണ്ട്. മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക