Sunday, 12 January 2025

കേബിൾ വയറിൽ തട്ടിവീണ കുട്ടി ബസിന് അടിയിൽപെട്ടു മരിച്ചു

SHARE



 മടവൂർ: അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന കേബിൾ വയറിൽ തട്ടിവീണ കൃഷ്ണേന്ദു, സ്കൂളിൽനിന്ന് വന്നിറങ്ങിയ അതേ ബസിന് അടിയിൽപെട്ടാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകാൻ മുന്നോട്ടു നടക്കുന്നതിനിടെയാണ് കൃഷ്ണേന്ദുവിന്റെ കാലിൽ കേബിൾ കുരുങ്ങിയത്. ബാഗുമായി ബസിനിടയിലേക്ക് കൃഷ്ണേന്ദു വീണു. കുട്ടി വീണത് അറിയാതെയാണ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തത്.  മടവൂർ എംഎസ് ഭവനിൽ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.വെള്ളിയാഴ്ച വൈകിട്ട് 4.15 നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ ഗവ. എൽപി സ്കൂളിൽ എത്തിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user