Monday, 20 January 2025

വന്ദേഭാരത് ട്രെയിനിൽ മതസ്പർധയോടെ സംസാരം, യുവാവ് അറസ്റ്റിൽ.

SHARE



തൃശൂർ : വന്ദേഭാരത് ട്രെയിനിൽ സഹയാത്രക്കാരോടു മതസ്പർധയുടെ ചുവയോടെ സംസാരിച്ചതിനു കോട്ടയം സ്വദേശി അറസ്റ്റിൽ. ബ്രിട്ടിഷ് പൗരത്വമുള്ള ആനന്ദ് മാത്യുവാണ് തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെ പിടിയിലായത്.  കണ്ണൂരിലേക്കു പോകുകയായിരുന്ന ദമ്പതികൾക്കു നേരെയായിരുന്നു വിദ്വേഷമുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചത്. ട്രെയിൻ തൃശൂരിൽ നിർത്തിയപ്പോൾ ദമ്പതികൾ അറിയിച്ചതു പ്രകാരം പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.   കണ്ണൂരിൽ ട്രെയിനിറങ്ങിയശേഷം ദമ്പതികൾ രേഖാമൂലം പരാതി നൽകി. പ്രതിക്കു പിന്നീടു ജാമ്യം ലഭിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user