പുൽപള്ളി : താന്നിത്തെരുവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങിയവർ സ്ഥലത്തിനു രൂപമാറ്റം വരുത്തുകയും മരങ്ങളും കൃഷികളും വെട്ടിമാറ്റി കുന്നിടിച്ചും കുഴിച്ചും മണ്ണു നിരത്തിയതിനെതിരെ നടപടി. സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തികളും ടിപ്പറുകളും പൊലീസ് പിടിച്ചെടുത്തു സ്റ്റേഷനിലേക്കു മാറ്റി. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ഭൂമി മുറിച്ചു വിൽക്കുന്നതിന് സ്ഥലത്തിനു നടുവിലൂടെയുള്ള നീർച്ചാൽ നികത്തി മണ്ണിട്ട് ഉയർത്തിയതായി പരാതിയിൽ പറയുന്നു. ഒരു വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ആഴ്ചകളായി പ്രദേശത്ത് അനധികൃത നിർമാണങ്ങൾ നടക്കുന്നത്. അടുത്തിടെ, ഈ സ്ഥലം വാങ്ങിയ റിയൽ എസ്റ്റേറ്റ് ഏജൻസിയാണ് കുന്നിടിച്ചതും നീർച്ചാൽ നികത്തിയതും. ഉദ്യോഗസ്ഥരെയും രാഷട്രീയ നേതാക്കളെയും സ്വാധീനിച്ചാണ് അനധികൃത നിർമാണം നടത്തുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്ഥലത്തിനരികിൽ താമസിക്കുന്നവരുടെ വീടുകളിലേക്കുള്ള മൺറോഡുകളും അപകടാവസ്ഥയിലാണെന്നു പ്രദേശവാസികളും പൊലീസിൽ പരാതി നൽകി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക