തിരുവനന്തപുരം: ഇനി മുതൽ സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക് . സൈലന്റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോൺ കൊണ്ടുവരരുതെന്നും അധ്യാകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. ഫോണുകള്‍ സ്റ്റാഫ്റൂമുകളില്‍ വച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് എത്താവൂ എന്നാണ് നിര്‍ദേശം. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക