കുറുപ്പന്തറ : മേൽപാലം നിർമാണ തടസ്സങ്ങൾ നീങ്ങിയതോടെ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ വേഗത്തിലാക്കി റവന്യു വകുപ്പ്. മേൽപാലത്തിനായി ഏറ്റെടുക്കേണ്ട വസ്തു ഉടമകൾക്ക് നൽകാനുള്ള പണം റവന്യുവകുപ്പിന്റെ കൈയിലുണ്ട്. ഇത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴ– മധുര മിനി ഹൈവേയിൽ കുറുപ്പന്തറയിലുള്ള റെയിൽവേയുടെ ലെവൽക്രോസിൽ മേൽപാലം നിർമിക്കുന്നതിനായി 2018 ൽ കിഫ്ബിയിൽ നിന്നും 30.56 കോടി രൂപ അനുവദിച്ചിരുന്നു. ജിഎഡിക്ക് (ജനറൽ അറേഞ്ച്മെന്റ്സ് ഡ്രോയിങ് ഇൻ കൺസ്ട്രക്‌ഷൻ ഏരിയ) റെയിൽവേ അംഗീകാരവും ലഭിച്ചിരുന്നു.പൊന്നും വില നടപടി അനുസരിച്ച് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവേ നടപടികൾ പൂർത്തീകരിച്ച് സ്ഥല വിലയും കെട്ടിട വില നിർണയവും നടത്തി വിഞ്ജാപനം പുറപ്പെടുവിച്ചതോടെ സമീപവാസികളായ രണ്ട് പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതി തുടർനടപടികൾ തടഞ്ഞതോടെ പാലത്തിനായുള്ള നടപടികൾ അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയതോടെയാണ് റവന്യു വകുപ്പു നടപടികൾ വേഗത്തിലാക്കിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക