Sunday, 12 January 2025

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പാതയോരത്തെ കടകളിലേക്ക് ഇടിച്ചു കയറി

SHARE



അട്ടിക്കൽ, പൊൻകുന്നം : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പാതയോരത്തെ കടകളിലേക്ക് ഇടിച്ചു കയറി 4 കടകൾക്ക് നാശം. ആർക്കും പരുക്കില്ല. അപകടം നടന്നത് പുലർച്ചെ ആയതിനാൽ ദുരന്തം ഒഴിവായി. പൊൻകുന്നം – പാലാ റോഡിൽ അട്ടിക്കൽ ജംക്‌ഷനിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. കർണാടകയിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പാതയോരത്തെ 2 പോസ്റ്റുകളും തകർത്താണ് ബസ് കടകളിൽ ഇടിച്ചത്. അട്ടിക്കൽ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന എംഎം ഫ്രൂട്സ്, റോയൽ അപ്ഹോൾസ്റ്ററി വർക്സ്, ഇമേജ് ജെന്റ്സ് ബ്യൂട്ടി പാർലർ, ജിത്തു സ്റ്റേഷനറി സ്റ്റോഴ്സ് എന്നിവയ്ക്കാണ് നാശമുണ്ടായത്. പഴക്കടയ്ക്കാണു കൂടുതൽ നാശം. കടയിൽ സൂക്ഷിച്ചിരുന്ന പഴങ്ങളും നശിച്ചു. പഴക്കടയുടെ മുൻവശവും മറ്റു കടകളുടെ മുൻഭാഗത്തെ സീലിങ്ങുകളും തകർന്നു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user