ചങ്ങനാശേരി :കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്. ഒരു വർഷത്തിനുള്ളിൽ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയ കെട്ടിടത്തിനു പകരമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ടെർമിനൽ നഗരമധ്യത്തിൽ ഉയരുന്നത്. 6 കോടി 23 ലക്ഷം രൂപയുടെ ടെൻഡറാണ് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. 7 കോടി 5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡ് പൂർണമായും അടച്ച് പൂട്ടും. സ്റ്റാൻഡിൽ നിന്നുള്ള ബസ് സർവീസുകളും നിർത്തും. സർവീസുകൾക്കായി പകരം സംവിധാനം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരസഭ, പൊലീസ്, കെഎസ്ആർടിസി വകുപ്പുകളുടെ സംയുക്ത യോഗം നടത്തിയിരുന്നു. ഈ മാസം 20നു മുൻപായി സ്റ്റാൻഡ് പൂട്ടാനാണ് ധാരണ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക