Monday, 20 January 2025

മൂന്ന് അയൽവാസികളെ വെട്ടിക്കൊന്ന യുവാവിന്റെ വീട് നാട്ടുകാർ അടിച്ചു തകർത്തു

SHARE



എറണാകുളം: ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിൻ‌റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. സംഘർഷാവസ്ഥയെതുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നിൽ നിന്നും നാട്ടുകാരും മാറ്റിയത്. പ്രതി ഋതുവിന്റെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ദിവസം മുമ്പാണ് ചേന്ദമം​ഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അയൽവാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. തന്നെയും വീട്ടുകാരെയും കളിയാക്കിയതിനെ തുടർന്നാണ് ആക്രമണത്തിന് മുതിർന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ബാംഗ്ലൂരിൽ നിർമ്മാണ തൊഴിലാളിയാണ് ഋതു. കൊലപാതകത്തിന് തൊട്ടുമുന്നെയുള്ള ദിവസമാണ് പ്രതി നാട്ടിൽ വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കിൽ സഞ്ചരിച്ച പ്രതിയെ സംശയം തോന്നിയ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user