Wednesday, 8 January 2025

എടയാർ വ്യവസായ മേഖലയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം

SHARE



 മുപ്പത്തടം : എടയാർ വ്യവസായ മേഖലയിൽ മുപ്പത്തടം ഇടുക്കി ജംക്‌ഷനു സമീപം ജ്യോതി കെമിക്കൽ ഇൻഡസ്ട്രീസിൽ രാത്രി 8ന് ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായും കത്തിച്ചാമ്പലായി. ടെക്സ്മ ബ്രാൻഡ് ഫിനോയിലും ശുചീകരണ രാസവസ്തുക്കളും നിർമിക്കുന്ന കമ്പനിയാണിത്.ഏലൂർ, തൃക്കാക്കര, ആലുവ, പറവൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 6 യൂണിറ്റ് 2 മണിക്കൂർ അത്യധ്വാനം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
 
പ്രവൃത്തിസമയം അല്ലാത്തതിനാൽ ആളപായമില്ല. തീയും പുകയും ഉയരുന്നതു കണ്ടു നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. അപ്പോഴേക്കും അകത്താകെ തീ ആളിപ്പടർന്നിരുന്നു. ഇതിനു തൊട്ടടുത്തു പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടു കളിപ്പാട്ടങ്ങൾ നിർമിക്കുന്ന കമ്പനിയും ചാക്ക് നിർമാണ യൂണിറ്റും ഉണ്ട്. അവിടേക്കു തീ പടരാതിരിക്കാൻ ജ്യോതി ഇൻഡസ്ട്രീസിന്റെ ഷട്ടർ പൊളിച്ച് അകത്തു കടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത ഇരുട്ടും കെമിക്കലുകൾ സൂക്ഷിച്ചിരുന്ന വീപ്പകൾ പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഉൽപന്നങ്ങൾ നിറയ്ക്കാനുള്ള ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ കത്തിയമർന്നു. നഷ്ടം പൂർണമായി കണക്കാക്കിയിട്ടില്ല. അങ്കമാലി നായത്തോട് സ്വദേശിയുടേതാണ് കമ്പനി.  


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user