Thursday, 23 January 2025

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

SHARE



തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. പിതാവിന്‍റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ  നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user