ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കും എതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2020 സെപ്റ്റംബർ 4ന് ബെംഗളൂരു കോട്ടൺപേട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി.െക.രവിശങ്കർ, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക