Tuesday, 14 January 2025

വീട്ടുമുറ്റത്തു കണ്ടെത്തിയ ചെങ്കൽ ഗുഹയിലെ മൂന്നാമത്തെ അറയും തുറന്നു

SHARE



പേരാമ്പ്ര: ചേനോളി കളോളിപ്പൊയിലിൽ വീട്ടുമുറ്റത്തു കണ്ടെത്തിയ ചെങ്കൽ ഗുഹയിലെ മൂന്നാമത്തെ അറയും തുറന്നു. മുൻപു തുറന്നതിൽ കണ്ടെത്തിയതിൽ കൂടുതൽ ഒന്നും കണ്ടെത്താനായില്ല. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ കലങ്ങളും അസ്ഥികളും ഇരുമ്പു കത്തിയും അവശിഷ്ടങ്ങളും മാത്രമാണ് കണ്ടെത്താനായത്.  രണ്ടാമത്തെ അറ തുറന്നു പരിശോധിച്ചപ്പോഴാണ് അസ്ഥി ലഭിച്ചത്. സ്മാരകങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഇതു സഹായകമാകും. ആദ്യ അറ തുറന്നപ്പോൾ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും കൊളുത്തും ലഭിച്ചിരുന്നു. മൃതസംസ്‌കാര സ്മാരകങ്ങളായി ഉറപ്പുള്ള ചെങ്കൽപാറകൾ വെട്ടിയുണ്ടാക്കിയ 3 കല്ലറകളാണ് കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user