Tuesday, 7 January 2025

കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്നു തുടക്കം

SHARE


 തിരുവനന്തപുരം: കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്നു തുടക്കമാകും. നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ അധ്യക്ഷതയിൽ രാവിലെ 10.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കല,സാഹിത്യ,സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ അവാർഡ് എം.മുകുന്ദന് മുഖ്യമന്ത്രി സമ്മാനിക്കും. സാഹിത്യകാരൻ ദേവദത്ത് പട്‍നായിക് കെഎൽഐബിഎഫ് സ്മരണിക പ്രകാശനം ചെയ്യും.

13 വരെ നീളുന്ന പുസ്തകോത്സവത്തിൽ 250ൽ അധികം സ്റ്റാളുകളിലായി 150ൽ അധികം പ്രസാധകർ പുസ്തക പ്രദർശനവും വിൽപനയും നടത്തും. സ്റ്റാളുകൾ ഇന്നു രാവിലെ 9നു സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മുന്നൂറ്റി അൻപതിലേറെ പുസ്തകങ്ങളുടെ പ്രകാശനവും അറുപതിലധികം പുസ്തകങ്ങളുടെ ചർച്ചയും ഈ ദിവസങ്ങളിൽ നടക്കും. മലയാള മനോരമയുടെ മൂന്നു സ്റ്റാളുകൾ (107,108,109) പുസ്തകോത്സവത്തിലുണ്ട്. വ്യക്തികൾക്ക് 20 ശതമാനവും ഗ്രന്ഥശാലകൾക്കു 35 ശതമാനവും വിലക്കിഴിവി‍ൽ ഇവിടെ പുസ്തകങ്ങൾ വാങ്ങാം.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user