തൃശൂർ :കേരളവർമ കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ‘മണവാളൻ’ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ (26) പൊലീസ്പി ടികൂടി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ‘മണവാള’നെ പുലർച്ചെയോടെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേച്ചേരി എരനല്ലൂർ സ്വദേശിയാണ് പിടിയിലായ ‘മണവാളൻ’. കഴിഞ്ഞ വർഷം ഏപ്രിൽ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. ‘മണവാളനും’ സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളജ് വിദ്യാർഥികളുമായി വാക്കുതർക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ മദ്യലഹരിയിലായിരുന്ന ‘മണവാളനും’ സംഘവും കാറിൽ പിന്തുടർന്നു. ഇതിനിടെ കാറുകൊണ്ട് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ ‘മണവാളൻ’ ഇടിച്ചുവീഴ്ത്തി. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മണവാളനെതിരെ ഏപ്രിൽ 24ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക