ആവോലി : വഴിയരികിൽ തള്ളിയ മാലിന്യത്തിന്റെ ഉടമയെ കണ്ടെത്തി പിഴ ഈടാക്കി. ആവോലി പഞ്ചായത്ത് ആറാം വാർഡിലുൾപ്പെട്ട വാഴാട്ടു വളവിനു സമീപമുള്ള ഉൾവഴിയിലാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയിരുന്നത്. മാലിന്യത്തിൽ നടത്തിയ പരിശോധനയിൽ ഉടമയെ കണ്ടെത്തുകയായിരുന്നു. കാക്കനാട് ഫ്ലാറ്റിൽ നിന്നുള്ള വീട്ടുമാലിന്യം പാലായിലെ കുടുംബവീട്ടിൽ നിർമാർജനം ചെയ്യുന്നതിന് കാറിൽ കൊണ്ടുപോകുന്നതിനിടയിൽ ആവോലിയിൽ ആരുടേയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഉടമയെ വിവരം അറിയിച്ചു സ്ഥലത്ത് വരുത്തി. അനധികൃത മാലിന്യ നിക്ഷേപത്തിന് പഞ്ചായത്ത് അധികൃതർ 5000 രൂപ പിഴ ഈടാക്കി. മാലിന്യം നിക്ഷേപിച്ചവരുടെ ചെലവിൽ അത് നീക്കം ചെയ്യുകയും ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക