Monday, 20 January 2025

നിലമ്പൂരിൽ ഗേറ്റ് വീണ് മൂന്നു വയസുകാരി മരിച്ചു

SHARE



മലപ്പുറം: നിലമ്പൂരിൽ ​ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരണപ്പെട്ടത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കായിരുന്നു അപകടം.

‍ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുന്ന വേളയിലായിരുന്നു മരണം സംഭവിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ വീടിന് പുറത്തില്ലായിരുന്നു.

കുട്ടിയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. സഹോദരങ്ങൾ: ഷെസ, അഫ്സി


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user