Thursday, 16 January 2025

ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ഹൈക്കോടതി മുൻ ജസ്റ്റിസും

SHARE



കൊച്ചി: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ഹൈക്കോടതി മുൻ ജസ്റ്റിസും. റിട്ട. ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്നും 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സാപ്പ്, മൊബൈൽ കോളുകൾ എന്നിവയിലൂടെ കഴിഞ്ഞമാസമാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. വിവിധ അക്കൗണ്ടുകൾ വഴി 90 ലക്ഷം രൂപ ജസ്റ്റിസ് ഇവർക്ക് അയച്ചു നൽകി. ഡിസംബർ നാലു മുതൽ 30 വരെയുള്ള കാലയളവിൽ ആയിരുന്നു ഇത്. വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും യാതൊരു തുകയും തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user